തിരുവനന്തപുരം: മാർത്തോമാ ശ്ലീഹായുടെ ദുഖ്റാന തിരുനാളിനോടനുബന്ധിച്ച് ലൂർദ് ഫൊറോന പള്ളിയിൽ നടത്തിയ സീനിയർ സിറ്റിസൺ നസ്രാണി സംഗമവേദിയിൽ 60 വയസിന് മുകളിൽ പ്രായമുള്ള അമ്മച്ചിമാർ മാർഗംകളി അവതരിപ്പിച്ചത് കൗതുകണർത്തി.
പേരൂർക്കട ലൂർദ്ഹിൽ ഇടവകയിലെ അമ്മച്ചിമാരാണു മാർഗംകളി അവതരിപ്പിച്ചത്. വികാരി ജനറാൾ മോൺ. ഡോ. ജോൺ തെക്കേക്കര ഉപഹാരം സമ്മാനിച്ചു. ഫാ. ബ്ലസ് കരിങ്ങണാമറ്റം, ഫാ. നിഖിൽ അറക്കത്തറ, ഫാ. യേശുദാസ് പൂന്നിച്ചിറ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.